വൈക്കോല്‍ വാങ്ങാന്‍ ആവശ്യക്കാരില്ലാത്തത് നെല്‍കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. നെല്ലിനൊപ്പം വൈക്കോല്‍ വില്പന കൂടി നടന്നാലേ കൃഷിയിറക്കിയതിന്റെ മുതല്‍ മുടക്കെങ്കിലും ലഭിക്കൂ
പാലക്കാട്: വൈക്കോല്‍ വാങ്ങാന്‍ ആവശ്യക്കാരില്ലാത്തത് നെല്‍കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. നെല്ലിനൊപ്പം വൈക്കോല്‍ വില്പന കൂടി നടന്നാലേ കൃഷിയിറക്കിയതിന്റെ മുതല്‍ മുടക്കെങ്കിലും ലഭിക്കൂ.നെല്ലിന്റെ വിലയില്‍ അല്പം നഷ്ടം വന്നാലും വൈക്കോല്‍ വില്പനയിലൂടെ ഇത് നികത്തുകയായിരുന്നു പതിവ്.
കഴിഞ്ഞ വര്‍ഷം വൈക്കോല്‍ കെട്ടിന് 200 രൂപ വരെ ലഭിച്ചിരുന്നിടത്ത് നിലവില്‍ 120 രൂപയ്ക്ക് നല്‍കാമെന്ന് പറഞ്ഞിട്ടുപോലും ആവശ്യക്കാരില്ലാത്ത അവസ്ഥയാണ്. യന്ത്രമുപയോഗിച്ച് ഒരുറോള്‍ വൈക്കോല്‍ കെട്ടുന്നതിന് 35 മുതല്‍ 45 രൂപ വരെയാണ് ചെലവ്.
വൈക്കോല്‍ വാങ്ങാന്‍ ആളില്ലാത്തതിനാല്‍ മഴക്കാലം കണക്കിലെടുത്ത് പല കര്‍ഷകരും കടം വാങ്ങിയും മറ്റും വീടുകളില്‍ താത്കാലിക ഷെഡുണ്ടാക്കി വൈക്കോല്‍ സൂക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സപ്ലൈകോ ഏറ്റെടുത്ത നെല്ലിന്റെ വിലയും പല കര്‍ഷകര്‍ക്കും പൂര്‍ണ്ണമായും ലഭിച്ചിട്ടില്ല.