Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ സുരക്ഷ; കുഞ്ഞിന് മരുന്നുവാങ്ങാന്‍ പോയ പിതാവിനെ തടഞ്ഞ് പൊലീസ്



കൊച്ചി: മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ കുട്ടിക്ക് മരുന്ന് വാങ്ങാനെത്തിയ പിതാവിനെ തടഞ്ഞ് പൊലീസ്. ഞായറാഴ്ച വൈകിട്ട് കാലടിയിലായിരുന്നു സംഭവം. കോട്ടയം സ്വദേശിയായ ശരത്തിനാണ് ഈ അനുഭവമുണ്ടായത്.

നാല് വയസുള്ള കുട്ടിക്ക് പനിക്കുള്ള മരുന്ന് വാങ്ങാൻ വാഹനം നിർത്താൻ ശ്രമിച്ച പിതാവിനോട് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ അപമര്യാദയായി പെരുമാറുകയായിരുന്നു. മെഡിക്കൽ ഷോപ്പിന് സമീപം വാഹനം നിർത്താൻ ശ്രമിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ല. പിന്നീട് മറ്റൊരു സ്ഥലത്ത് വാഹനം നിർത്തി കുട്ടിയുമായി വന്ന് മരുന്ന് വാങ്ങി മടങ്ങുമ്പോഴും പൊലീസിൽ നിന്ന് ഭീഷണിയുണ്ടായി എന്നാണ് പറയുന്നത്.

മെഡിക്കൽ ഷോപ്പ് ഉടമയായ മത്തായിക്കെതിരെയും കട അടച്ചുപൂട്ടുമെന്ന രീതിയിൽ പൊലീസ് ഭീഷണിപ്പെടുത്തി. എല്ലാവരും കയ്യിൽ കരിങ്കൊടിയുമായി നടക്കുന്നത് പോലെയുള്ള പൊലീസിന്‍റെ പെരുമാറ്റം തങ്ങളെ അസ്വസ്ഥരാക്കിയെന്നും ഇവർ പറഞ്ഞു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!