റിലയന്റ് ഫൗണ്ടേഷൻ സർക്കാർ വിദ്യാലങ്ങൾക്ക് ഉപകരണങ്ങൾ നൽകുന്ന പദ്ധതിയുടെ ജില്ലാതല ഉത്ഘാടനം ഫെബ്രുവരി 14 ന്
കോതമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന റിലയന്റ് ഫൗണ്ടേഷൻ സർക്കാർ വിദ്യാലയങ്ങൾക്ക് ഉപകരണങ്ങൾ നൽകുന്ന പദ്ധതിയുടെ ഇടുക്കി ജില്ലാ തല ഉത്ഘാടനവും കോവിൽ മല രാജാവ്
രാമൻ രാജ മന്നാനെ അനുമോദിക്കുന്ന ചടങ്ങും 14ന് രാവിലെ
9.30 ന് കട്ടപ്പന ഗവണ്മെന്റ് ട്രെബൽ
ഹയർസെക്കന്ററി സ്കൂളിൽ വെച്ച് നടക്കും.
കേരള ജലവിഭവ വകുപ്പ് മന്ത്രി
റോഷി അഗസ്റ്റിൻ ഉത്ഘാടനം നിർവഹിക്കും
റിലയന്റ് ഫൗണ്ടേഷൻ ചെയർമാൻ ജോസ് കുട്ടി സേവ്യർ അധ്യക്ഷത വഹിക്കും
കട്ടപ്പന നഗരസഭ ചെയർ പേഴ്സൺ
ഷൈനി സണ്ണി ചെറിയാൻ
മുഖ്യ പ്രഭാഷണം നടത്തും. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ,
മായ ബിജു, നഗരസഭ കൗൺസിലർ ധന്യ അനിൽ,മലനാട് എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ,
കട്ടപ്പന പ്രസ് ക്ലബ് പ്രസിഡന്റ്
ജെയ്ബി ജോസഫ് , സ്കൂൾ പി റ്റി എ പ്രസിഡന്റ്
ജേക്കബ് ജോസ് , സ്കൂൾ പ്രിൻസിപ്പൽ മിനി ഐസക്,എച്ച് എം, രാജി എം,
റിലയന്റ് ക്രെഡിറ്റ് ഇൻഡ്യാ ലിമിറ്റഡ് വൈ.പ്രസിഡന്റ് സേവ്യർ ജോസ്, സണ്ണി ജോർജ്, സാബു വയലിൽ,ജോമോൻ സെബാസ്റ്റ്യൻ
തുടങ്ങിയവർ സംസാരിക്കും. സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലയിൽ സജീവ പ്രവർത്തനം നടത്തി വരികയാണെണ് റിലയന്റ് ഫൗണ്ടേഷൻ . ആദിവാസി മേഖലയിൽ നിന്നും ഉന്നത വിദ്യാഭ്യാസം നടത്തി വരുന്ന കുട്ടികൾക്ക്
സ്കോളർഷിപ്പുകൾ, ആദിവാസി മേഖലയിൽ വനിതകൾക്കായി സ്വയം തൊഴിൽ പദ്ധതി, നിർധനരായ രോഗികൾക്ക് ചികിത്സാ സഹായം,
സർക്കാർ വിദ്യാലയങ്ങൾക്ക് വാട്ടർ ഫ്യൂരിഫെഡുകൾ, ഫർണിച്ചറുകൾ, കായിക- വിനോദ ഉപകരണങ്ങൾ തുടങ്ങിവയും
നൽകുന്ന പദ്ധതികളും റിലയന്റ് ഫൗണ്ടേഷൻ നടപ്പാക്കി വരുന്നുണ്ട്