പ്രധാന വാര്‍ത്തകള്‍
ഡൽഹി-മുംബൈ എക്സ്പ്രസ് വേ: 12,150 കോടി ചെലവിൽ നിർമിച്ച 246 km സോഹ്‌ന-ദൗസ സ്‌ട്രെച്ച് പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും
ഡൽഹിയെയും മുംബൈയെയും ബന്ധിപ്പിക്കുകയും യാത്രാ സമയം 24 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി കുറയ്ക്കുകയും ചെയ്യുന്ന എക്സ്പ്രസ് വേയുടെ 246 കിലോമീറ്റര്‍ വരുന്ന സോഹ്ന-ദൗസ-ലാൽസോട്ട് സ്ട്രെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നാടിന് സമർപ്പിക്കും. 12,150 കോടി രൂപ ചെലവിലാണ് സ്ട്രെച്ച് നിർമിച്ചത്.ഈ പാത തുറക്കുന്നതോടെ ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്കുള്ള യാത്രാസമയം 5 മണിക്കൂറിൽ നിന്ന് 3.5 മണിക്കൂറായി കുറയും. ഇത് ഈ മേഖലയുടെ സാമ്പത്തിക വികസനത്തിന് ഊർജമേകും.1386 കിലോ മീറ്റർ നീളത്തിൽ രാജ്യത്തെ ഏറ്റവും വലിയ എക്സ്പ്രസ് വേയാണ് ഡൽഹി മുംബൈ അതിവേഗ പാത. പാത പൂർണമാകുന്നതോടെ ഇരു നഗരങ്ങൾക്കുമിടയിലെ ആകെ ദൂരം 1424 കി.മീറ്ററിൽ നിന്നും 1242 കി. മീറ്ററായി കുറയും. യാത്രാസമയം 24 മണിക്കൂറില്‍ നിന്ന് 12 മണിക്കൂറായി കുറയുകയും ചെയ്യും.