പെരുവന്താനം ഗ്രാമപഞ്ചായത്തില്‍ ഡൊമിസിലിയറി കോവിഡ് കെയര്‍ സെന്റര്‍ തുടങ്ങി
പെരുവന്താനം: കോവിഡ് നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകളില്‍ താമസ സൗകര്യം ഇല്ലാത്ത കോവിഡ് രോഗികള്‍ക്കായി പെരുവന്താനം ഗ്രാമപഞ്ചായത്തില്‍ ഡൊമിസിലിയറി കോവിഡ് കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചതായി പഞ്ചയത്ത് പ്രസിഡന്റ് ഡോമിന സജി, സെക്രട്ടറി ബി.വിനോദ് എന്നിവര്‍ അറിയിച്ചു. ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഗവ. യു.പി സ്‌കൂളില്‍ 50 കിടക്കകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇതിനായി സജ്ജീകരിച്ചു. സ്ഥിരം വാക്‌സിനേഷന്‍ സെന്റര്‍ എ.ഒ.ഇയില്‍ പ്രവര്‍ത്തന സജ്ജമാണ്. കോവിഡ് രോഗികളുടെ യാത്രാസൗകര്യത്തിനായി രണ്ട് ആംബുലന്‍സുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പഞ്ചായത്തുതലത്തില്‍ ടാസ്‌ക്ക് ഫോഴ്‌സുകളും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനുകളും ആരംഭിച്ചു. 8593897288, 7907706708, എന്നീ നമ്പറുകളില്‍ കോവിഡുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്ക് വിളിക്കാം. ആവശ്യമായിവരുന്ന പക്ഷം ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തുടങ്ങുന്നതിനുള്ള പ്രാഥമിക നടപടികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോകോള്‍ ഉറപ്പുവരുത്തുന്നതിനായി പഞ്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധനാസംവിധാനം ഏര്‍പ്പെടുത്തിയിട്ടുളളതായും പ്രസിഡന്റ് അറിയിച്ചു.