ഇടുക്കി ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെ അക്രമകാരികളായ കാട്ടാനകളെ പിടികൂടുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേരും
ഇടുക്കി:ഇടുക്കി ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെ അക്രമകാരികളായ കാട്ടാനകളെ പിടികൂടുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേരും.ഹൈറേഞ്ച് സര്‍ക്കിള്‍ സി.സി.എഫ് ആര്‍.എസ് അരുണ്‍, വനവകുപ്പ് ചീഫ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സഖറിയ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.നിലവിലെ സാഹചര്യങ്ങള്‍ സംബന്ധിച്ച് ഡോക്ടര്‍ അരുണ്‍ സക്കറിയ ഹൈറേഞ്ച് സര്‍ക്കിള്‍ സി.സി.എഫിന് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.ഏറ്റവും കൂടുതല്‍ ആക്രമണകാരിയായ അരിക്കൊമ്ബനെ മയക്കുവെടി വെച്ച് പിടികൂടി മാറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനാണ് പ്രഥമ പരിഗണന. പ്രദേശത്ത് ഭീതി പരത്തുന്ന ചക്കക്കൊമ്ബനെയും മൊട്ടവാലനെയും പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷിക്കുന്ന കാര്യവും വനംവകുപ്പിന്‍്റെ പരിഗണനയിലുണ്ട്.വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.