പഴയ റോഷി ഇങ്ങനെയായിരുന്നില്ലെന്നും അപ്പുറം (എല്‍ഡിഎഫില്‍) പോയതോടെ ആളാകെ മാറിപ്പോയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
തിരുവനന്തപുരം : പഴയ റോഷി ഇങ്ങനെയായിരുന്നില്ലെന്നും അപ്പുറം (എല്‍ഡിഎഫില്‍) പോയതോടെ ആളാകെ മാറിപ്പോയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.വെള്ളക്കര വര്‍ധനയുമായി ബന്ധപ്പെട്ട് നിയമസഭയിലുണ്ടായ വാദപ്രതിവാദങ്ങള്‍ക്കിടെയാണ് മുമ്ബ് യുഡിഎഫിനൊപ്പമുണ്ടായിരുന്ന കേരളാ കോണ്‍ഗ്രസിലെ (എം) റോഷി അഗസ്റ്റ്യന്‍ എല്‍ഡിഎഫിലെത്തിയതോടെ ആകെ മാറിപ്പോയെന്ന് സതീശന്‍ അഭിപ്രായപ്പെട്ടത്.
‘ഞങ്ങള്‍ക്കറിയാവുന്ന ഒരു റോഷി അഗസ്റ്റിനുണ്ടായിരുന്നു. ഇതുപോലെ മറുപടി പറയുന്നൊരാളായിരുന്നില്ല അങ്ങ്. അപ്പുറം പോയതിന്റെയോ മന്ത്രിയായതിന്റെയോ കുഴപ്പമാണ്’, അദ്ദേഹം പ്രതികരിച്ചു. വെളളക്കരത്തിലൂടെ കടത്തില്‍ നട്ടം തിരിയുന്ന ജനത്തിന്‍റെ കരണത്ത് സര്‍ക്കാര്‍ മാറിമാറി അടിക്കുകയാണെന്നെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
അതേ സമയം, വെള്ളക്കര വര്‍ധനവ് ന്യായീകരിക്കാന്‍ വിചിത്ര വാദം നിരത്തിയ ജലവിഭവമന്ത്രി വിവാദമായപ്പോള്‍ അത് തിരുത്തി. അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബം ഒരു ദിവസം 100 ലിറ്റര്‍ വെള്ളം ഉപയോഗിക്കുമോ എന്നായിരുന്നു ഉപയോഗം കുറക്കണമെന്ന പേരില്‍ റോഷി അഗസ്റ്റിന്‍റെ പ്രതികരണം. ഒരാള്‍ക്ക് 100 ലിറ്റര്‍ വെള്ളം എന്നാണ് ഉദ്ദേശിച്ചതെന്ന് പിന്നീട് മന്ത്രി തിരുത്തിപ്പറഞ്ഞു.