ഭിന്നശേഷി ദിനം;സംസ്ഥാനതല ആഘോഷം കട്ടപ്പനയില്‍
ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ അന്താരാഷ്ട്ര ദിനത്തിന്റെ സംസ്ഥാനതല ആഘോഷം കട്ടപ്പനയിൽ ആരംഭിച്ചു.
സാമൂഹ്യനീതി വകുപ്പും നാഷണല്‍ ട്രസ്റ്റിന്റെ കേരള സ്റ്റേറ്റ് നോഡല്‍ ഏജന്‍സിയും ചേര്‍ന്നൊരുക്കുന്ന സംസ്ഥാനതല ഭിന്നശേഷി ദിനത്തിന് ഇടുക്കി ജില്ലാ ആതിഥ്യമരുളുന്നത് ഇതാദ്യമാണ്. ഭിന്നശേഷി ജനവിഭാഗം സമൂഹത്തില്‍ തുല്യമായ അവകാശമുള്ളവരും അവരുടെ അന്തര്‍ ലീനമായ അന്തസ്സ് മാനിക്കപ്പെടേണ്ടതാണെന്നുള്ള പൊതു അവബോധം സൃഷ്ടിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.
ജില്ലയിലെ എല്ലാ സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും പൊതുസമൂഹവും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി രാവിലെ 9 ന് കുട്ടികളുടെ ആനന്ദ നടത്തത്തോടെ (ബഡ്ഡി വാക്ക് ) കട്ടപ്പന ഗാന്ധി സ്‌ക്വായറിൽ നിന്നും ആരംഭിച്ചു.ജില്ലാ കളകര്‍ ഷീബ ജോര്‍ജ് ഫ്ലാഗ് ഓഫ് ചെയ്തു.
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് MT മനോജ്,മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി ചെറിയാന്‍, നഗരസഭ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം, കൗൺസിലർമായ മനോജ് മുരളി,സോണിയ ജെയ്ബി,
തുടങ്ങിയവര്‍ ബഡ്ഡി വാക്കില്‍ പങ്കെടുത്തു.