പ്രധാന വാര്‍ത്തകള്‍
അഴിമതി കുറഞ്ഞ ഒന്നാമത്തെ അറബ് രാജ്യമായി യുഎഇ; രണ്ടാം സ്ഥാനം ഖത്തറിന്
ദുബായ്: അഴിമതി ഏറ്റവും കുറവുള്ള അറബ് രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ഒന്നാമത്. ട്രാൻസ്പരൻസി ഇന്‍റർനാഷണലിന്‍റെ കറപ്ഷൻ പെർസെപ്ഷൻസ് ഇൻഡക്സ്-2022 ന്‍റെ പട്ടികയിലാണ് നേട്ടം. 67 ആണ് യുഎഇയുടെ സ്കോർ.
അറബ് രാജ്യങ്ങളിൽ 58 പോയിന്‍റുമായി ഖത്തർ രണ്ടാം സ്ഥാനത്താണ്. കുവൈത്തിന് 42 പോയിന്‍റുണ്ട്. സൗദി അറേബ്യയ്ക്ക് 51, ബഹ്റൈന് 44, ഒമാന് 44, എന്നിങ്ങനെയാണ് സ്കോർ.
ലിബിയ (17), യെമൻ (16), സിറിയ (13) എന്നിവയാണ് ഏറ്റവും അഴിമതിയുള്ള അറബ് രാജ്യങ്ങൾ. 87 പോയിന്‍റുമായി ന്യൂസിലൻഡും ഫിൻലൻഡുമാണ് രണ്ടാം സ്ഥാനത്ത്.