Idukki വാര്‍ത്തകള്‍
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് അന്തരിച്ചു

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് അന്തരിച്ചു. 91 വയസായിരുന്നു. ഇന്ന് രാവിലെയാണ് സാവിത്രി ദേവി അന്തരിച്ചത്. ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയിലുള്ള പഞ്ചൂർ ഗ്രാമത്തിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെയും ആരോഗ്യപ്രശ്നങ്ങളെയും തുടർന്നായിരുന്നു മരണം. കഴിഞ്ഞ കുറച്ച് മാസങ്ങളായി അവരുടെ ആരോഗ്യം പലതവണ വഷളായിരുന്നു, ഈ സമയത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവരെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.
അവരുടെ വിയോഗത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ദുഃഖം രേഖപ്പെടുത്തി. ഈ വാർത്ത വളരെ ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് അദ്ദേഹം പറഞ്ഞു. അമ്മയുടെ വാത്സല്യവും അനുഗ്രഹവും സ്നേഹവുമാണ് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സ്വത്തെന്നും അവരുടെ വിയോഗം കുടുംബത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

















































































































































