2002 ലെ ഗുജറാത്ത് കലാപത്തെ ന്യായീകരിച്ച് വര്‍ഗീയ പരാമര്‍ശം നടത്തിയ വിഎച്ച്‌പി നേതാവിനെതിരെ പൊലീസ് കേസെടുത്തു
2002 ലെ ഗുജറാത്ത് കലാപത്തെ ന്യായീകരിച്ച് വര്‍ഗീയ പരാമര്‍ശം നടത്തിയ വിഎച്ച്‌പി നേതാവിനെതിരെ പൊലീസ് കേസെടുത്തു.കര്‍ണാടകയിലെ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി) നേതാവ് ശരണ്‍ പമ്ബ് വെല്ലിനെതിരെയാണ് തുമകുരു പൊലീസ് കേസ് എടുത്തത്. പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ വിഎച്ച്‌പി നേതാവ് വിവിധ മതസ്ഥര്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന സാമൂഹിക പ്രവര്‍ത്തകന്‍ സയ്യിദ് ബുര്‍ഹാന്‍ ഉദ്ദീന്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
ഗുജറാത്തില്‍ ’59 കര്‍സേവകര്‍ക്ക് പകരം 2000 പേരെ ചുട്ടുകൊന്നു’ എന്നാണ് ശരണ്‍ പമ്ബ് വെല്‍ പറഞ്ഞത്. തുമകൂരില്‍ നടന്ന ബജ്‌റംഗ്ദളിന്റെ ശൗര്യ യാത്രയെ അഭിസംബോധന ചെയ്യവെയാണ് വിവാദപരാമര്‍ശം നടത്തിയത്. ഐപിസി 295 പ്രകാരം (ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വ്വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍) എന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.