പ്രധാന വാര്‍ത്തകള്‍
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ടി-20 വിജയം; 168 റൺസ് ജയം
അഹമ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ടി-20 വിജയവുമായി ഹാർദിക് പാണ്ഡ്യയും സംഘവും. ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിലാണ് 168 റൺസിന്റെ കൂറ്റൻ ജയം. ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിംഗിൽ 66 റൺസിന് ന്യൂസിലൻഡിനെ ഇന്ത്യ ഓൾ ഔട്ട് ആക്കി.
ഇന്ത്യക്ക് വേണ്ടി ശുഭ്മാൻ ഗിൽ 126 റൺസ് നേടി. 40 റൺസ് നേടിയ ക്യാപ്റ്റൻ ഹാർദിക് പണ്ഡ്യ 4 വിക്കറ്റുകളും വീഴ്ത്തി. ശിവം മാവി, ഉമ്രാൻ മാലിക്, അർഷ്‌ദീപ് സിംഗ് എന്നിവർ ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.