കാഞ്ചിയാറ്റില്‍ തെരുവുനായ ആക്രമണം
കട്ടപ്പന: കാഞ്ചിയാറില്‍ തെരുവുനായ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് കടിയേറ്റു. ഓടി രക്ഷപെടാന്‍ ശ്രമിച്ച രണ്ട് കോളജ് വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റു.
ഇന്നലെ രാവിലെ 9.30ഓടെയാണ് പാലാക്കട ഭാഗത്ത് തെരുവുനായ ആക്രമണം ഉണ്ടായത്. നായ കാഞ്ചിയാര്‍, ലബ്ബക്കട മേഖലകളിലും ഭീതി വിതച്ചു. ബൈക്കില്‍ എത്തിയ തൊവരയാര്‍ സ്വദേശി അജിത്തിന് നേരെയാണ് ആദ്യം തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. അജിത്തിനെ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു കൂടുതല്‍ ചികിത്സക്കായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
നായയെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ച തൊവരയാര്‍ സ്വദേശിനി സില്‍ജ, വള്ളക്കടവ് സ്വദേശിനി ഷിനി എന്നിവര്‍ക്കും പരുക്കേറ്റു.
വൈകിട്ട് വീട്ട് മുറ്റത്ത് നില്‍്ക്കുകയായിരുന്ന കക്കാട്ടുകട സ്വദേശി ജോസിനെ (82) തെരുവുനായ ആക്രമിച്ചു. കടിയേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പകല്‍ മുഴുവന്‍ തെരുവുനായ പ്രദേശത്ത് ഭീതി പരത്തി. സ്‌കൂള്‍ സമയങ്ങളില്‍ പോലും പല പ്രാവശ്യം കുട്ടികള്‍ക്ക് നേരെ തെരുവ് നായയുടെ ആക്രമണം ഉണ്ടായതായും വിദ്യാര്‍ഥികള്‍ പറയുന്നു.
ആക്രമണം നടത്തിയെന്ന് കരുതുന്ന രണ്ട് നായ്ക്കളെ പഞ്ചായത്തിന്റെ നിര്‍ദ്ദേശപ്രകാരം പിടികൂടിയിട്ടുണ്ട്. മൃഗ ഡോക്ടമാരുടെ നിര്‍ദ്ദേശം അനുസരിച്ചു തുടര്‍ നടപടികള്‍ സ്വീകരിക്കും. തെരുവ് നായയുടെ ആക്രമണം ഉണ്ടായാല്‍ പഞ്ചായത്ത് അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും തെരുവ് നായ ശല്യത്തിനെതിരായ നടപടി പഞ്ചായത്ത് തുടര്‍ന്നും നടത്തുമെന്നും കാഞ്ചിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോളി പറഞ്ഞു.
അയ്യപ്പന്‍കോവിലില്‍ തെരുവുനായ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്
ഉപ്പുതറ: അയ്യപ്പന്‍ കോവില്‍ പ്രദേശത്ത് തെരുവുനായ ആക്രമണം. കിഴക്കേ മാട്ടുക്കട്ട ചേമ്പളം പുല്ലെഴുത്തില്‍ സദനാണ് പേപ്പട്ടിയുടെ കടിയേറ്റത്. ഒരിടവേളക്ക് ശേഷമാണ് അയ്യപ്പന്‍ കോവിലില്‍ പേപ്പട്ടിയാക്രമണം ഉണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കറങ്ങി നടന്ന തെരുവ് നായ് 10 ത അധിക ആളുകളെ കടിക്കാന്‍ ശ്രമിച്ചു. ചിലര്‍ക്ക് കടിയേറ്റില്ലങ്കിലും നഖം കൊണ്ട് മുറിവ് പറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഷാജിക്ക് കടിയേറ്റത്. കടിയറ്റ ഷാജി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ആറ് മാസം മുമ്പ് സംസ്ഥാനത്തുടനീളം നായ് ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം വന്ദീകരണവും നായ്ക്കളെ പിടിക്കലും നടന്നിരുന്നു. എന്നാല്‍ ഇതെല്ലാം അവസാനിച്ചു. ഇതോടെ നായ്ക്കള്‍ തലപൊക്കി. ഇപ്പോള്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. സദനെ കടിച്ച തെരുവ് നായിപ്പോഴും കറങ്ങി നടക്കുകയാണ്. ജനങ്ങളെ ഭീതിയിലാഴ്ത്തിയ നായെ ഇനിയും പിടികൂടാനായില്ല. തെരുവ് നായ്ക്കളും ശല്യം വര്‍ധിച്ചത് ജനങ്ങളുടെ സൈ്വര്യ ജീവിതം തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. സര്‍ക്കാരും ത്രിതല പഞ്ചായത്തുകളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.