Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

14 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്‌യും തൃഷയും’ദളപതി 67’ലൂടെ ഒന്നിക്കുന്നു



ഏറെക്കാലമായി പ്രേക്ഷകർക്കിടയിലെ ചർച്ചാ വിഷയമാണ് ‘ദളപതി 67’. അടുത്തിടെയാണ് ചിത്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ദളപതി 67’ൽ വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ ചില അഭിനേതാക്കളെയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രത്തിൽ വിജയ്‌യുടെ നായികയെ പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. തൃഷയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

14 വർഷത്തെ ഇടവേളയ്ക്ക് ശേഷം വിജയ്‌യും തൃഷയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ‘കുരുവി’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. സംവിധായകൻ ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, സാൻഡി, മിഷ്കിൻ, മൻസൂർ അലി ഖാൻ, അർജുൻ, മാത്യു തോമസ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ‘വാരിസ്’ ആണ് വിജയ് അവസാനമായി അഭിനയിച്ച ചിത്രം. വിജയ് നായകനാകുന്ന ‘വാരിസി’ൽ എസ് ജെ സൂര്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!