പ്രധാന വാര്‍ത്തകള്‍
ഇടുക്കി ലൈവ് വാർത്തയെ തുടർന്ന് നടപടി.ഇരട്ടയാർ നോർത്തിൽ വാട്ടർ അതോരിറ്റിയുടെ കുടിവെള്ള പൈപ്പിന്റെ വാൽവിന് പറ്റിയ തകരാറാണ് കുടി വെള്ളം നഷ്ട്ടമാകാൻ കാരണമെന്ന് ജല വിഭവ വകുപ്പ് ;പൊട്ടിയ പൈപ്പ് ബ്ലോക്ക് ചെയ്തു
വാട്ടർ അതോറിറ്റി പൈപ്പുകൾ ഒട്ടുമിക്കതും പഴയതാണ്.
ലീക്കേജ് ഉണ്ടാകുമ്പോൾ വലിയ വാർത്ത ആകുന്നതുകൊണ്ടാണ് ബ്ലോക്ക് ചെയ്യേണ്ടി വരുന്നത്.
അതോടെ പ്രദേശത്തു വെള്ളം ഇല്ലാതാകും.പക്ഷെ ഡിപ്പാർട്ട്മെന്റിന് അറ്റകുറ്റ പണികൾ തീരും വരെ കാത്തിരുന്നാൽ ചെറിയ ചോർച്ച ഉണ്ടെങ്കിൽ പോലും കുടിവെള്ള വിതരണം നടത്താൻ കഴിയും എന്നുമാണ് വിശദീകരണം.
എന്നാൽ ഇടുക്കിയുടെ കുടിയേറ്റ ചരിത്രത്തോടെ പഴക്കമുള്ള കാലഹരണപ്പെട്ട പൈപ്പുകൾ മാറുന്നതിനെ കുറിച്ച് വാട്ടർ അതോരിറ്റി ഒന്നും മിണ്ടുന്നില്ല.
എത്രയും വേഗം ജലവിഭവ വകുപ്പ് മന്ത്രിയുടെ സ്വന്തം ജില്ലയിലെ കാലഹരണപ്പെട്ട പൈപ്പുകൾ മാറി പുതിയത് സ്ഥാപിച്ച് ജനങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.എന്തായാലും ഇടുക്കി ലൈവ് വാർത്ത ശ്രദ്ധയിൽ പെട്ടയുടനെ നടപടി എടുത്ത ജല വിഭവ വകുപ്പിന് അഭിനന്ദനങ്ങൾ