Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ആന്‍റിബയോട്ടിക്കുകളുടെ പ്രതിരോധശേഷി കുറയുന്നു; കേരളത്തില്‍ ശക്തിപ്രാപിച്ച് രോഗാണുക്കള്‍



കണ്ണൂര്‍: കേരളത്തിൽ ആന്‍റിബയോട്ടിക് പ്രതിരോധശേഷിയുള്ള രോഗകാരികളുടെ അളവ് വർദ്ധിച്ചുകൊണ്ടിരിക്കുന്നതായി സംസ്ഥാന ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സർവൈലൻസ് നെറ്റ്‌വർക്കിൻ്റെ റിപ്പോർട്ട്.

വിവിധ ആന്‍റിബയോട്ടിക്കുകൾക്കെതിരെ അണുക്കൾ 5 മുതൽ 84 % വരെ പ്രതിരോധം നേടിയിട്ടുണ്ട്. പുതുതലമുറ ആന്‍റിബയോട്ടിക്കുകൾക്കെതിരെ പോലും അണുക്കൾ പ്രതിരോധമാര്‍ജിക്കുന്നു. മരുന്ന് ഫലിച്ചില്ലെങ്കിൽ ചികിത്സാ കാലയളവ്, ചെലവ്, മരണനിരക്ക് എന്നിവ വർദ്ധിക്കും.

ഇ.കോളി, ക്ലബ്സിയല്ല, സ്യൂഡോമോണസ്, അസിനെറ്റോബാക്ടർ, സാൽമൊണല്ല എന്‍ററിക്ക, സ്റ്റെഫൈലോകോക്കസ് ഓറിയസ്, എന്‍ററോകോക്കസ് എന്നീ ബാക്ടീരിയകള്‍ക്ക് മുൻഗണന നൽകി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!