മകരമാസത്തിലെ കനത്തമഴ ഹൈറേഞ്ചിലെ കനത്ത ചൂടിന് ആശ്വാസം പകര്‍ന്നെങ്കിലും കാര്‍ഷിക മേഖലയ്‌ക്ക് തിരിച്ചടിയായി
കുഞ്ചിത്തണ്ണി: മകരമാസത്തിലെ കനത്തമഴ ഹൈറേഞ്ചിലെ കനത്ത ചൂടിന് ആശ്വാസം പകര്‍ന്നെങ്കിലും കാര്‍ഷിക മേഖലയ്‌ക്ക് തിരിച്ചടിയായി.മകരത്തില്‍ മഴപെയ്‌താല്‍ മലനാടിനു ഗുണകരമല്ലെന്ന് പഴമൊഴി. പ്രധാനമായും കപ്പ കൃഷിയുള്ള കൃഷിക്കാര്‍ കപ്പവാട്ടുന്നത് മകരത്തിലെ കനത്ത ചൂടിലാണ്. ഈ സമയം മഴപെയ്‌തതുമൂലം മൂപ്പെത്തിനില്‍ക്കുന്ന കപ്പ ഇളംതാളിക്കും. ഇത് കപ്പവേവിക്കുമ്ബോള്‍ രുചിവ്യത്യാസത്തിനും ഇടയാക്കും.
വിളവെടുപ്പിനു പാകമായിനില്‍ക്കുന്ന കുരുമുളക് പെട്ടെന്ന് പഴുക്കുകയും കൊടി തളിര്‍ക്കുകയും ചെയ്യും. ഇതുമൂലം വരുന്ന വര്‍ഷത്തേക്കുള്ള വിളവ് കുറയും. കാടുതെളിച്ച് വളമിട്ട് മണ്ണിട്ടുപുതയിട്ട ഏലത്തിന്റെ ചുവട്ടില്‍ പുതിയ ചിമ്ബുകള്‍ നീളുകയും പൂവ് വിരിയുകയും ചെയ്‌തു. ഇതില്‍ കാര്യമായി ഏലയ്‌ക്ക ഉണ്ടാകുകയില്ല. ഇതും കര്‍ഷകര്‍ക്ക് തിരിച്ചടിയാകും. തൊഴിലാളിക്ഷാമംമൂലം പറിക്കാതെ പഴുത്തുനിര്‍ക്കുന്ന കാപ്പിക്കുരു മുഴുവന്‍ മഴമൂലം പൊഴിഞ്ഞുപോയി. ഇതുമൂലം മകരത്തില്‍ മഴക്കാറ് കാണുമ്ബോള്‍ത്തന്നെ ഹൈറേഞ്ചിലെ കര്‍ഷകര്‍ക്ക് ഭീതിയാണ്.