തൊടുപുഴ
റോഡ് പുനരുദ്ധാരണത്തിനായി ഇറക്കിയ മെറ്റൽ നിരന്നു. വാഹന ഗതാഗതം ബുദ്ധിമുട്ടിലായി.
വണ്ണപ്പുറം:വണ്ണപ്പുറം-മുള്ളരിങ്ങാട് റോഡിൽ കോട്ടപ്പാറയിലേക്ക് കയറുന്ന ഭാഗത്താണ് പ്രശ്നം. നാട്ടുകാർ നിരന്തരമായി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് തകർന്നുകിടന്ന റോഡ് നന്നാക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങിയത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മെറ്റലും ഇറക്കി. പിന്നൊരു നടപടിയും ഉണ്ടായില്ല. ഇപ്പോഴിത് റോഡിലേക്ക് നിരന്നു. ഇതിൽകയറി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായി. റോഡുപണി ഉടൻ ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. എന്നാൽ, മഴയാണ് തടസ്സമെന്നും, മഴ മാറിയാൽ ഉടൻ പണി ആരംഭിക്കുമെന്നും പി.ഡബ്ല്യു.ഡി. അധികൃതർ പറഞ്ഞു.