കട്ടപ്പന നഗരസഭ ; രോഗബാധിതരുടെ കുടുംബത്തിന് പരിശോധനയ്ക്കുപോകാൻ വാഹന സൗകര്യം.
കട്ടപ്പന : കോവിഡ് കെയർ സെന്റർ തുടങ്ങാനും കോവിഡ് പോസീറ്റീവ് ആകുന്നവരുടെ കുടുംബാംഗങ്ങളെ കോവിഡ് ടെസ്റ്റ് നടത്തുന്നതിനായി ഷീൽഡ് ടാക്‌സി സജ്ജികരിക്കുന്നതിനും കട്ടപ്പന നഗരസഭയിൽ കൂടിയ സർവകക്ഷി യോഗം തീരുമാനിച്ചു.
കട്ടപ്പന ടൗൺ പ്രദേശത്ത് വ്യാപാരികൾ, ഓട്ടോ -ടാക്സി തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ എന്നിവർക്കായി മൊബൈൽ വാക്‌സിനേഷൻ/ കോവിഡ് ടെസ്റ്റ് ക്യാമ്പുകൾ സംഘടിപ്പിക്കും. പോസിറ്റീവ് ആകുന്ന വ്യാപാരികളുടെ കടകൾ രണ്ട് ദിവസത്തേയ്ക്ക് അടച്ചിടും.
ടൗണിൽ കൂടുതൽ ആർ.റ്റി.പി.സി.ആർ.ടെസ്റ്റുകൾ ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടു. ഏപ്രിൽ 24, 25 തീയതികളിൽ ആവശ്യസാധനങ്ങൾ മാത്രം വിൽക്കുന്ന കടകൾ മാത്രമേ പ്രവർത്തിക്കുകയുള്ളു. കൂടുതൽ വാക്‌സിൻ അനുവദിക്കണമെന്ന്. ഡി.എം.ഒ. യോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചെയർ പേഴ്‌സൺ ബീനാ ജോബി അറിയിച്ചു.
ജാൻസി ബോബി, ഏലിയാമ്മ കുര്യാക്കോസ്, സിബി പാറപ്പായി, മായ ബിജു, വി.ആർ.സജി, മനോജ് എം.തോമസ്, രാജൻകുട്ടി മുതുകുളം, റോബിൻ വട്ടക്കാനം, ജിൻസ് ജോൺ, രതീഷ് വരകുമല, ഡോ. ശ്രീകാന്ത്, ഫ്രാൻസിസ്, ആല്റ്റി പി.ജോൺ, എം.കെ.തോമസ് എന്നിവർ പങ്കെടുത്തു.