പ്രധാന വാര്‍ത്തകള്‍
സുപ്രീം കോടതി ചീഫ് ജസ്റ്റിസായി എൻ വി രമണ ഇന്ന് ചുമതലയേൽക്കും

ഇന്ത്യയുടെ നാല്‍പ്പത്തിയെട്ടാം ചീഫ് ജസ്റ്റിസായി എന്‍ വി രമണ ഇന്ന് ചുമതലയേല്‍ക്കും. കൊവിഡ് സാഹചര്യത്തില്‍ രാഷ്ട്രപതി ഭവനില്‍ 11 മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ചുരുങ്ങിയ ആളുകള്‍ക്കേ ക്ഷണം ലഭിച്ചിട്ടുള്ളു. അഭിഭാഷകര്‍ നല്‍കുന്ന അത്താഴ വിരുന്നും ഇന്ന് നടന്നേക്കില്ല. നിയമിതനായ ശേഷം ചീഫ് ജസ്റ്റിസ് ആദ്യം പരിഗണിക്കുന്ന കേസ് കേള്‍ക്കാന്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംഷികള്‍ക്കും അവസരമുണ്ടാകാറുണ്ട്