കൊച്ചിയുടെ ചരിത്രവും പൈതൃകവും അടയാളപ്പെടുത്തുന്ന പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയായതായി വിശാലകൊച്ചി വികസനസമിതി (ജിസിഡിഎ) ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള അറിയിച്ചു
കൊച്ചിയുടെ ചരിത്രവും പൈതൃകവും അടയാളപ്പെടുത്തുന്ന പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയായതായി വിശാലകൊച്ചി വികസനസമിതി (ജിസിഡിഎ) ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള അറിയിച്ചു.ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി പ്രദേശത്തെ ചരിത്രപ്രാധാന്യമുള്ള ഇടങ്ങള്‍, കെട്ടിടങ്ങള്‍, വഴികള്‍, വസ്‌തുക്കള്‍ എന്നിവയാണ് അടയാളപ്പെടുത്തുന്നത്. വിവരങ്ങള്‍ ജിയോ ടാഗിങ്ങിലൂടെ അടയാളപ്പെടുത്തിയശേഷം ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്‌റ്റം (ജിഐഎസ്) ഉപയോഗിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കുക.
2022 ആഗസ്‌തില്‍ തുടങ്ങിയ പദ്ധതിയില്‍ ഇതുവരെ നൂറ്റമ്ബതോളം പൈതൃക ഇടങ്ങള്‍ അടയാളപ്പെടുത്തി. ചിത്രകാരനും എഴുത്തുകാരനുമായ ബോണി തോമസിനെയാണ് ഇതിന് നേതൃത്വം നല്‍കുന്നതിനായി ജിസിഡിഎ ചുമതലപ്പെടുത്തിയിരിക്കുന്നത്. ജിയോ ടാഗിങ്ങിലൂടെ അടയാളപ്പെടുത്തുന്ന ഇടങ്ങളുടെ ചരിത്രവും പൈതൃകവുമായ പ്രാധാന്യം എഴുതുന്ന പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിച്ചുകഴിഞ്ഞു. പദ്ധതി പൂര്‍ത്തിയാക്കിയശേഷം വെബ്‌സൈറ്റിലെ വെബ് ജിഐഎസ് മുഖേന പൈതൃക ഇടങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങള്‍ക്ക് കാണാം. പ്രസിദ്ധീകരിക്കുന്നതിനുമുമ്ബ് ചരിത്രഗവേഷക കൗണ്‍സിലിന്റെയും പുരാവസ്‌തുവകുപ്പിന്റെയും അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തി ആധികാരികത വരുത്തും. കൊച്ചിയില്‍ ആഗോളശ്രദ്ധ ലഭിക്കുന്ന മ്യൂസിയം നിര്‍മിക്കാന്‍ ജിസിഡിഎ ആലോചിക്കുന്നുണ്ട്. പൈതൃക ഇടങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ഇതിന് ഉപയോഗിക്കും.