പ്രധാന വാര്‍ത്തകള്‍
തൃശൂര്‍ മെഡിക്കല്‍ കോളേജ് സെന്‍ട്രല്‍ ലാബ് ജീവനക്കാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച് സര്‍വീസ് സംഘടനകള്‍ നല്‍കിയ നിവേദനങ്ങളില്‍ ചര്‍ച്ച നടത്തി

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജ് സെന്‍ട്രല്‍ ലാബ് ജീവനക്കാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച് സര്‍വീസ് സംഘടനകള്‍ നല്‍കിയ നിവേദനങ്ങളില്‍ ചര്‍ച്ച നടത്തി.പ്രിന്‍സിപ്പാലിന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ ആശുപത്രി സൂപ്രണ്ട്, സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തുടങ്ങി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം സര്‍വീസ് സംഘടന നേതാക്കളും പങ്കെടുത്തു. നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം ദിവസേന 8 മണിക്കൂര്‍ അല്ലെങ്കില്‍ ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി സമയമാണ് നിര്‍ദേശിച്ചിക്കുന്നത്. ഇതുപ്രകാരം ലഞ്ച് ബ്രേക്ക് ഇല്ലാതെ ഡ്യൂട്ടി സമയം 8 മുതല്‍ മുതല്‍ 2 വരെ തുടര്‍ച്ച ആയി വേണം എന്ന സംഘടനകളുടെ ആവശ്യം യോഗം അംഗീകരിച്ചു. രോഗീപരിചരണത്തില്‍ ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിധേയമായി നടപ്പിലാക്കാനും തീരുമാനിച്ചു.



























































































































