പ്രധാന വാര്‍ത്തകള്‍
വിവാദങ്ങൾക്കൊടുവിൽ രാജി; പുതിയ ഡയറക്ടർക്കായി മൂന്നംഗ സെർച്ച് കമ്മിറ്റിയെ നിയമിച്ചു
തിരുവനന്തപുരം: ജാതി വിവേചന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ രാജി സമർപ്പിച്ച കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹന്റെ രാജി സ്വീകരിച്ചു. പുതിയ ഡയറക്ടറെ കണ്ടെത്താൻ മൂന്നംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. വി കെ രാമചന്ദ്രൻ, ഷാജി എൻ കരുൺ, ടി വി ചന്ദ്രൻ എന്നിവരാണ് സെർച്ച് കമ്മിറ്റി അംഗങ്ങൾ.
അതേസമയം ജാതി വിവേചനം ആരോപിച്ച് വിദ്യാർത്ഥികൾ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ആവശ്യപ്പെട്ടു. രാജിക്ക് വിവാദങ്ങളുമായി ബന്ധമില്ലെന്നാണ് ശങ്കർ മോഹൻ പറഞ്ഞത്. സർക്കാർ തലത്തിൽ ആരും തന്നോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടില്ലെന്നും കാലാവധി കഴിഞ്ഞതാണ് രാജിക്ക് കാരണന്നും ശങ്കർ മോഹൻ വിശദീകരിച്ചിരുന്നു.