പ്രധാന വാര്‍ത്തകള്‍
രാഷ്ട്രീയനേതൃത്വം ജനങ്ങളുടെ നന്മയ്ക്കായി സ്വയം സമർപ്പിക്കണം: ഫ്രാൻസിസ് പാപ്പ
രാഷ്ട്രീയനേതൃത്വം രാജ്യത്തിന്റെ നന്മയ്ക്കായി സ്വയം സമർപ്പിക്കണമെന്ന് ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികളിൽ ഉഴലുന്ന മധ്യപൂർവേഷ്യൻ രാജ്യമായ ലബനനിലെ നിയുക്ത പ്രധാനമന്ത്രി സായിദ് ഹരീരിയെ വത്തിക്കാനിൽ സ്വീകരിക്കുകയായിരുന്നു പാപ്പ. പ്രത്യക്ഷത്തിൽ ലബനനിലെ രാഷ്ട്രീയ നേതൃത്വത്തിനോടാണ് പാപ്പ ഇക്കാര്യം പറഞ്ഞതെങ്കിലും ഇത് ലോകമെമ്പാടുമുള്ള രാഷ്ട്രീയ നേതൃത്വത്തിന് നൽകുന്ന പേപ്പൽ ഓർമപ്പെടുത്തലാണെന്നും നിരീക്ഷണങ്ങളുണ്ട്.