Idukki വാര്‍ത്തകള്‍
വാഹന അപകടത്തിൽ യുവാവ് മരിച്ചു


ദേശീയപാതയിൽ മുറിഞ്ഞുപുഴ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽ മുറിഞ്ഞുപുഴ സ്വദേശി പുന്നക്കൽ ആർ. വിഷ്ണു(20) ആണ് മരിച്ചത്.ഞായറാഴ്ച രാത്രി 10,.30 ന് ആയിരുന്നു അപകടം.വിഷ്ണു സഞ്ചരിച്ച ബൈക്കിനെ മറ്റൊരു വാഹനം ഇടിച്ചിട്ടതായാണ് സംശയം.ഇടിച്ച വാഹനം നിർത്താതെ പോയതായി നാട്ടുകാർ പറയുന്നു. ഇടിച്ച വാഹനം കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.