Idukki വാര്‍ത്തകള്‍
ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു


കുട്ടിക്കാനം മരിയൻ കോളേജിലെ സെക്കൻ്റ് ഇയർ ബി എസ് ഡബ്ലിയു വിദ്യാർഥികളായ ജനിഫർ, ഡ്യൂഫ്രിൻ, വിപിൻ,ശിവനന്ദ് അഭിഷേക് എന്നിവർ വണ്ടി പെരിയാർ പഞ്ചായത്ത് എച്ച്.എസ് എസിൽ മാനസികാരോഗ്യം എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
മാനസിക പ്രശ്നങ്ങളായ മാനസിക സമ്മർദ്ദം, വിഷാദം, ലഹരി ഉപയോഗം, ആത്മഹത്യ പ്രേരണ ഭക്ഷണ ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾ സംസാരിച്ചു.