പരിശുദ്ധിയുടെ നന്മ ഓരോ തുള്ളിയിലും എന്ന സന്ദേശത്തോടെ മായമില്ലാത്ത വെള്ളിച്ചെണ്ണ വിപണിയിൽ എത്തിക്കുകയാണ് ഷാജി വാണിയപ്പുരക്കൽ എന്ന കർഷകൻ .
പരിശുദ്ധിയുടെ നന്മ ഓരോ തുള്ളിയിലും എന്ന സന്ദേശത്തോടെ മായമില്ലാത്ത വെള്ളിച്ചെണ്ണ വിപണിയിൽ എത്തിക്കുകയാണ് ഷാജി വാണിയപ്പുരക്കൽ എന്ന കർഷകൻ .
വാണി കോക്കനട്ട് ഓയിൽ എന്ന പേരിലാണ് കൊച്ചറയിൽ നിന്നും പുതിയ ഉൽപ്പന്നം വിപണിയിൽ എത്തുന്നത്.
പരിശുദ്ധമായ വെളിച്ചെണ്ണ നൽകുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട്, കുറ്റ്യാടി, കാസർഗോഡ് ജില്ലകളിലെ കർഷകരിൽ നിന്ന് നാളികേരം വാങ്ങി സ്വന്തം ഡ്രയറിൽ സൾഫർ ഉയോഗിക്കാതെ ഉണക്കിയെടുത്ത് ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ എണ്ണയെടുത്ത് ശുദ്ധിയോടെ പായ്ക്ക് ചെയ്ത് വിപണിയിൽ എത്തിക്കുകയാണ് വാണി കോക്കനട്ട് ഓയിൽ .
10000 തേങ്ങ ഒന്നിച്ചുണങ്ങാവുന്ന ഡ്രയർ സംവിധാനമാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.
വെളിച്ചെണ്ണക്ക് പുറമേ ശുദ്ധമായ തേങ്ങാ വെള്ളവും , തേങ്ങാ പൊങ്ങും ഉപയോഗിച്ച് വാണി നാരിയൽ ഫേക്കും വിണിയിൽ എത്തിക്കുന്നുണ്ട്.
സ്ഥാപനത്തിന്റ് ഉദ്ഘാടനം MM മണി MLA നിർവ്വഹിച്ചു.
വാണിയ പുരക്കൽ വർക്കി തോമസ്, ബ്രിജിത്ത് വർക്കി, തിരുവല്ല മെഡിക്കൽ കോളേജ് ഓമ് ഗോളജി സർജൻ ഡോക്ടർ ജെൻസി മാത്യൂ , സിനിമ ആർട്ടിസ്റ്റ് നീനാ കുറുപ്പ്, അപ്പച്ചൻ കോച്ചേരിൽ , ഐപ്പച്ചൻ കുന്നേൽ, തുടങ്ങിയവർ ഭദ്രദീപം തെളിയിച്ചു.
മുൻജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജിജി K ഫിലിപ്പ് ലോഗോ അനാച്ഛാദനം ചെയ്തു.
ജില്ലാ പഞ്ചായത്തംഗം രാരിച്ചൻ നീറണാകുന്നേൽ, വണ്ടൻമേട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനം ങ്കേരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ജോൺസൺ, വ്യാപരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് TK എബ്രഹാം, ജോയി കണിയാംപറമ്പിൽ , ഫിലോമിന രാജു തുടങ്ങിയവർ സംസാരിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ വിവിധ രാഷ്ട്രിയ, സാംസ്ക്കാരിക,സാമുദായിക സംഘടനാ ഭാരവാഹികളും പങ്കെടുത്തു