മൃഗ സംരക്ഷണ വകുപ്പ് ഇടുക്കി ജില്ല ചർമ്മ മുഴ പ്രതിരോധ മരുന്ന് വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം തൊടുപുഴയിൽ മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് നിർവ്വഹിക്കുന്നു.
മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ചര്‍മ്മമുഴ രോഗ (ലംപി സ്‌കിന്‍ ഡിസീസ്) പ്രതിരോധ കുത്തിവെയ്പ്പിന്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കര്‍ഷകരുടെ ഉപജീവന മാര്‍ഗ്ഗമായ ഉരുക്കളെ പകര്‍ച്ചവ്യാധികളില്‍ നിന്നും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു.
തൊടുപുഴ കോലാനി ക്ഷീരസംഘം പ്രസിഡന്റ് മാത്യു കാലാപ്പിളളിയുടെ ഫാമില്‍ നടത്തിയ ചടങ്ങില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ മെര്‍ലി രാജു അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ബിനോയ് പി. മാത്യു മുഖ്യപ്രഭാഷണം നടത്തി. രോഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന് അടിയന്തര പ്രാധാന്യമുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
ചടങ്ങില്‍ ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ജെസ്സി സി. കാപ്പന്‍, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ജസ്റ്റിന്‍ ജേക്കബ് കെ. അധികാരം, ജില്ലാ എപ്പിഡമിയോളജിസ്റ്റ് ഡോ. നിശാന്ത് എം. പ്രഭ, കോലാനി ക്ഷിരസംഘം പ്രസിഡന്റ് മാത്യു കാലാപ്പിള്ളില്‍ എന്നിവര്‍ സംസാരിച്ചു. മറ്റ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍. ക്ഷീരസംഘം പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.