Idukki വാര്‍ത്തകള്‍
ബിജെപി ഇടുക്കി സൗത്ത് ജില്ലാ സമിതി യോഗം 3 ന് ചെറുതോണിയിൽ

ബിജെപി ഇടുക്കി സൗത്ത് സംഘടന ജില്ല കമ്മിറ്റിയുടെ സമ്പൂർണ്ണ യോഗം ഒൿടോബർ 3 വെള്ളിയാഴ്ച 2.30 ന് ചെറുതോണി അരവിന്ദത്തിൽ (ജില്ലാ കമ്മിറ്റി ഓഫീസ് ) വച്ച് നടക്കും.
ജില്ല പ്രസിഡൻ്റ്
വി.സി. വർഗീസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗംസം എൻഡിഎ സംസ്ഥാന ചെയർമാൻ
എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.പി.സുധീർ മേഘല സംഘടന സെക്രട്ടറി എൽ.പത്മകുമാർ ജില്ലാ പ്രഭാരി അഡ്വ.
പന്തളം പ്രതാപൻ
സഹപ്രഭാരി
ഡോ.രേണു സുരേഷ്
എന്നിവർ പങ്കെടുക്കും.
ഇടുക്കി റവന്യൂ ജില്ലയെ രണ്ട് സംഘടന ജില്ലകളായി തിരിച്ച് കമ്മറ്റികൾ നിലവിൽ വന്നതിനുശേഷം കൂടുന്ന ആദ്യത്തെ സമ്പൂർണ്ണ ജില്ലാ സമിതിയാണ് ഇന്ന് നടക്കുന്നത്.













































































