6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

സ്വന്തം ബൈക്ക് കത്തിച്ചശേഷം വ്യാജ പരാതി നൽകിയ സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവർക്കെതിരെ സി.പി.എം നടപടി



ഇടുക്കി : സ്വന്തം ബൈക്ക് കത്തിച്ചശേഷം വ്യാജ പരാതി നൽകിയ സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവർക്കെതിരെ സി.പി.എം നടപടി. ചേമ്പളം ബ്രാഞ്ച് സെക്രട്ടറിയടക്കം മൂന്ന് പേർക്കെതിരെയും പാമ്പാടുംപാറ ലോക്കൽ കമ്മിറ്റിയിലെ രണ്ട് അംഗങ്ങൾക്കെതിരെയുമാണ് സി.പി.എം അച്ചടക്കനടപടി സ്വീകരിച്ചത്. ചേമ്പളം ബ്രാഞ്ച് സെക്രട്ടറി ഷാരോൺ, ബ്രാഞ്ച് അംഗങ്ങളായ റോബിൻ, അമൽ എന്നിവരെ പാർട്ടിയിൽ നിന്ന് പുറത്താക്കി.
പാമ്പാടുമ്പാറ ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി ടി ആന്റണിയെ ഒരു വർഷത്തേക്കും ജോസിയെ 6 മാസത്തേക്കും പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്തു. ഷാരോണിനു നേരെ പുതുവത്സരദിനത്തിൽ ആക്രമണം നടന്നിരുന്നു. അച്ചടക്കനടപടികളെത്തുടർന്ന് പാർട്ടിക്കുള്ളിലുണ്ടായ ഭിന്നതയാണ് ആക്രമണത്തിൽ കലാശിച്ചത്.
ലോക്കൽ കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തി‍ൽ തന്റെ ബൈക്ക് കത്തിക്കുകയും സ്വർണാഭരണം കവരുകയും ചെയ്തതായി ഷാരോൺ പരാതി നൽകി. എന്നാൽ, പൊലീസ് അന്വേഷണത്തിൽ വാഹനം ബ്രാഞ്ച് സെക്രട്ടറിയായ ഷാരോൺ തന്നെ കത്തിച്ചതാണെന്നു കണ്ടെത്തി. സംഘർഷത്തിനിടെ മാല കവർന്നെന്ന പരാതി വ്യാജമെന്നും തെളിഞ്ഞു. മാല ഷാരോൺ ഒരു ധനകാര്യ സ്ഥാപനത്തിൽ പണയപ്പെടുത്തിയെന്നും പൊലീസ് കണ്ടെത്തി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!