യുവജനങ്ങൾ നാടിൻെറ സമ്പത്ത്, ലഹരിക്കെതിരെ ഒരുമിച്ചു പോരാടാം ജോമോൻ പൊടിപാറ
മയക്കുമരുന്നടക്കമുള്ള ലഹരി വസ്‌തുക്കളുടെ വിപണനവും ഉപയോഗവും ലോകത്ത് മിക്ക രാജ്യത്തും അമ്പരപ്പിക്കുംവിധം വർധിച്ചുവരുന്നതായാണ് കണക്കുകൾ. ഇവയുടെ മായക്കാഴ്ചകൾക്ക് കീഴടങ്ങുന്നവരിൽ ഏറിയപങ്കും യുവാക്കളും വിദ്യാർഥികളുമാണ് എന്നത് ഗൗരവകരം. ഇന്ത്യയിലും സ്ഥിതി മറിച്ചല്ല. പുതിയ തലമുറയെ വഴിതെറ്റിക്കാൻ മയക്കുമരുന്നു മാഫിയാ സംഘങ്ങൾ വലവിരിച്ചു കാത്തുനിൽക്കുകയാണ്. കുട്ടികൾ കുടുംബത്തിന് പുറത്തേക്ക് വളരുമ്പോൾ പലപ്പോഴും ലഹരിയുടെ തെറ്റായ വഴികളും അവർക്കു മുന്നിൽ തെളിയാം. പ്രത്യേകിച്ച് കെണിയിൽ വീഴ്‌ത്താൻ മയക്കുമരുന്നു ലഹരിസംഘങ്ങൾ തക്കംപാർത്തുനിൽക്കുമ്പോൾ. പൊതുസമൂഹത്തിന്റെ ക്രിയാത്മകമായ ഇടപെടൽ അനിവാര്യമാണ്,ലഹരിപദാർത്ഥങ്ങൾവ്യക്തികളെയും , കുടുംബങ്ങളെയും, ആരോഗ്യപരമായും സാമ്പത്തികമായും സാമൂഹികമായും സാംസ്കാരികമായും നശിപ്പിക്കുന്ന സാമൂഹ്യ വിപത്താണ് എന്ന യാഥാർത്ഥ്യം മനസ്സിലാക്കി, നാടിന്റെ സമ്പത്തായ യുവജനങ്ങൾ ലഹരിക്കെതിരെ മുന്നിട്ടിറങ്ങണമെന്ന് , കേരള യൂത്ത് ഫ്രണ്ട് (എം) തൊടുപുഴ നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ ജാഥയുടെ സമാപന സമ്മേളനം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു , യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ പ്രസിഡൻറ് ജോമോൻ പൊടിപാറ…പൂച്ചപ്രറയിൽ നിന്ന് ആരംഭിച്ച ലഹരി വിരുദ്ധ പ്രചാരണ ജാഥ കേരള കോൺഗ്രസ് (എം) തൊടുപുഴ നിയോജക മണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ, ജാഥാ ക്യാപ്റ്റനായ യൂത്ത് ഫ്രണ്ട് (എം) തൊടുപുഴ നിയോജകമണ്ഡലം പ്രസിഡണ്ട് റോയിസൺ കുഴിഞ്ഞാലിന് പാർട്ടി പതാക കൈമാറി ഉദ്ഘാടനം ചെയ്തു,സമാപന സമ്മേളനത്തിൽ നിയോജകമണ്ഡലം പ്രസിഡണ്ട് ജിമ്മി മാറ്റത്തിപ്പാറ, യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി വിപിൻ സി അഗസ്റ്റിൻ , ഡിൽസൺ കലോലിക്കൽ ,ജാഥ ക്യാപ്റ്റൻ റോയിസൺ കുഞ്ഞാലിൽ എന്നിവർ സംസാരിച്ചു.ജാഥയ്ക്ക് നേതാക്കളായ ജയകൃഷ്ണൻ പുതിയേടത്ത് ,മധു നമ്പൂതിരി,ബെന്നി പ്ലാക്കൂട്ടം,കെവിൻ അറക്കൽ, ജോമി കുന്നപ്പിള്ളിൽ, ഡെൻസിൽ വെട്ടുകുഴിച്ചാലി , ആന്റോ ഓലിക്കരോട്ട്, അനു ആൻറണി,നൗഷാദ് മുക്കിൽ,വിജയ് ചേലക്കണ്ടം തുടങ്ങിയവർ നേതൃത്വം നൽകി.