പ്രധാന വാര്‍ത്തകള്‍
72 യാത്രക്കാരുമായി പറന്ന വിമാനം നേപ്പാളിൽ റൺവേയിൽ തകർന്ന് വീണു
പൊഖാറ: നേപ്പാളിലെ പൊഖാറ വിമാനത്താവളത്തിലെ റൺവേയിൽ വിമാനം തകർന്ന് വീണു. വിമാനം പൂർണമായും തകർന്നു. പറന്നുയരാൻ ശ്രമിക്കുന്നതിനിടെ തകർന്ന് വീഴുകയായിരുന്നു. 68 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. മധ്യ നേപ്പാളിലെ പ്രധാന വിമാനത്താവളമായിരുന്നു ഇത്.
യെതി എയർലൈൻസിന്‍റേതാണ് വിമാനമെന്നാണ് വിവരം. ആഭ്യന്തര സർവീസ് നടത്തുകയായിരുന്ന വിമാനമാണ് തകർന്ന് വീണത്. യാത്രക്കാരിൽ വിദേശികളുണ്ടോയെന്ന് വ്യക്തമല്ല.
മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹാല്‍ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. സുരക്ഷാ ജീവനക്കാരോടും സര്‍ക്കാരിന്റെ എല്ലാ വിഭാഗങ്ങളോടും പൊതുജനങ്ങളോടും രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.