പ്രകൃതി സംരക്ഷണം, ദുരന്ത നിവാരണം തുടങ്ങിയവ പാഠ്യപദ്ധതിയില്‍ ഉള്‍ച്ചേര്‍ക്കുന്ന കാര്യം വലിയ പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: പ്രകൃതി സംരക്ഷണം, ദുരന്ത നിവാരണം തുടങ്ങിയവ പാഠ്യപദ്ധതിയില്‍ ഉള്‍ച്ചേര്‍ക്കുന്ന കാര്യം വലിയ പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവവുമായി ബന്ധപ്പെട്ട് ‘കാലാവസ്ഥ വ്യതിയാനവും, ദുരന്ത നിവാരണവും’ എന്ന വിഷയത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ശാസ്ത്രീയമായ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും കുറയ്ക്കുമെന്ന് ഇപ്പോള്‍ നമുക്കറിയാം. സമീപ കാലത്തെ ചില അനുഭവങ്ങളില്‍ നിന്ന് നമുക്ക് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ആവശ്യകത ബോധ്യമായി. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജനങ്ങളെ ഉള്‍ചേര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കുന്നുണ്ട്.
എല്ലാ സ്‌കൂളുകളിലും ദുരന്ത നിവാരണ ക്ലബുകള്‍ നിലവില്‍ വരേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനത്തോടും പെട്ടെന്നുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളോടും എങ്ങിനെ പ്രതികരിക്കണം എന്ന് തിരിച്ചറിയാന്‍ നമ്മുടെ യുവ തലമുറയെ പ്രാപ്തരാക്കേണ്ടതുണ്ട്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഓരോ കുട്ടിയും ഓരോ കുടുംബത്തിനും വഴികാട്ടി ആകാനുതകും വിധമുള്ള പ്രവര്‍ത്തനങ്ങള്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.