പ്രധാന വാര്‍ത്തകള്‍
കട്ടപ്പന സബ് ജില്ല LP വിഭാഗം കായിക മേള കട്ടപ്പനയിൽ നടന്നു


കട്ടപ്പന സബ് ജില്ല LP വി ഭാഗം കായിക മേള കട്ടപ്പനയിൽ നടന്നു.
നഗരസഭ കൗൺസിലർ സോണിയ ജെയ്ബി കായിക മേള ഉദ്ഘാടനം ചെയ്തു.കട്ടപ്പന സബ് ജില്ലയിലെ 55 സ്കൂളുകളിൽ നിന്നുള്ള 600 കായിക താരങ്ങളാണ് മേളയിൽ പങ്കെടുത്തത്.മാർച്ച് ഫാസ്റ്റോടുകൂടിയാണ്കായിക മേളാ ആരംഭിച്ചത്.
കട്ടപ്പന സെന്റ് ജോർജ് ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ബിജു മോൻ ജോസഫ് സല്യൂട്ട് സ്വീകരിച്ചു.മേള നഗരസഭ കൗൺ സിലർ സോണിയ ജെയ്ബി ഉദ്ഘാടനം ചെയ്തു.AEO റ്റോമി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.
HM ഫോറം സെക്രട്ടറി ജോസഫ് മാത്യൂ , സബ് ജില്ലാ സ്പോട്സ് സെക്രട്ടറി സുരേഷ് ബാബു, കട്ടപ്പന സെന്റ് ജോർജ് LP സ്കൂൾ ഹെഡ് മാസ്റ്റർ ജയമ്മ ജോസഫ് , വെള്ളയാംകുടി സെന്റ് ജെറോംസ് LP സ്കൂൾ ഹെഡ് മാസ്റ്റർ PD തോമസ് എന്നിവർ സംസാരിച്ചു.