ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ പ്രധാനപ്പെട്ട 26 റോഡുകള്‍ കൂടി നവീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു


ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ പ്രധാനപ്പെട്ട 26 റോഡുകള്‍ കൂടി നവീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. ഇതിനായി 170 കോടി രൂപ അനുവദിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് ഓരോ വര്‍ഷവും ശബരിമലയിലേക്കെത്തുന്നത്. അവര്‍ക്ക് സുഗമമായ ഗതാഗത സൗകര്യം ഉറപ്പാക്കാന്‍ ശബരിമല റോഡുകള്‍ ആധുനിക നിലവാരത്തില്‍ നവീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ഇത്തവണ തീര്‍ത്ഥാടന കാലം ആരംഭിക്കും മുന്‍പ് തന്നെ പൊതുമരാമത്ത് റോഡുകള്‍ നല്ല നിലവാരത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തിയിരുന്നു. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ യോഗം ചേര്‍ന്നും ദിവസങ്ങളെടുത്ത് റോഡിലൂടെയാകെ നേരിട്ട് സഞ്ചരിച്ചും പ്രവൃത്തികള്‍ വിലയിരുത്തിയിരുന്നെന്നും മന്ത്രി അറിയിച്ചു