ഇടുക്കി ജില്ലാ ക്ഷീരകര്‍ഷക സംഗമം സമാപിച്ചു.


ക്ഷീരവികസന വകുപ്പിന്റയും ഇടുക്കി ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാ ക്ഷീര സംഗമ സമ്മേളനം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.ക്ഷീരമേഖലയിലെ പ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും ചര്‍ച്ച ചെയ്യാനും പുതിയ സംരഭകരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാനും ക്ഷീരവികസന വകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ച് ക്ഷീരകര്‍ഷകര്‍ക്ക് അവബോധം നല്‍കാനുമാണ് ക്ഷീരസംഗമം സംഘടിപ്പിക്കുന്നത്. രാജമുടി ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ ക്രിസ്തുരാജ് ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.ഉടുമ്പൻചോല എം എൽ എ എം.എം.മണി സമാപന സമ്മേളനത്തിൽ അദ്ധ്യക്ഷനായിരുന്നു. വാഴൂർ സോമൻ എം.എൽ.എ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ് ഉഷാകുമാരി മോഹന്‍കുമാര്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ , ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ സിൽവി മാത്യു . തുടങ്ങിയവർ പങ്കെടുത്തു. ക്ഷീര മേഖലയിൽ മികവ് പുലർത്തിയ സംഘങ്ങൾക്കും ക്ഷീര കർഷകർക്കും സമ്മേളനത്തിൽ ഉപകാരങ്ങൾ നൽകി ആദരിച്ചു