പ്രധാന വാര്‍ത്തകള്‍
ബഫര്‍ സോണ്‍; കേന്ദ്രസർക്കാർ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: ബഫർ സോൺ വിധിയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിധി തിരുത്തി വ്യക്തത തേടി കേന്ദ്രസർക്കാർ നൽകിയ ഹർജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. ഹർജിയിൽ കക്ഷിയാകാൻ സംസ്ഥാനവും അപേക്ഷ നൽകിയിട്ടുണ്ട്.
പരിസ്ഥിതി ലോല മേഖലകളായി പ്രഖ്യാപിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനങ്ങളിൽ ഉൾപ്പെടുത്തിയ പ്രദേശങ്ങളെ ബഫർ സോൺ വിധിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് കേന്ദ്രത്തിന്‍റെ ആവശ്യം.
കേന്ദ്രം കരട് വിജ്ഞാപനം പുറപ്പെടുവിച്ച കേരളത്തിലെ 22 സംരക്ഷിത പ്രദേശങ്ങളെ ഒഴിവാക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് ബി.ആർ ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹർജി പരിഗണിക്കും.