കര്‍ഷക സത്യാഗ്രഹ സമരംസംഘാടക സമിതിയോഗം 11 ന്
കോട്ടയം: കാര്‍ഷിക പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാകമ്മറ്റിയുടെയും കേരള കര്‍ഷകയൂണിയന്‍ സംസ്ഥാന കമ്മറ്റിയുടെയും നേതൃത്വത്തില്‍ ഫെബ്രുവരി ഏഴിന് തൃശൂരില്‍ നടത്തുവാന്‍ തീരുമാനിച്ചിട്ടുള്ള കര്‍ഷക അവകാശ പ്രഖ്യാപന സത്യാഗ്രഹ സമരത്തിന്‍റെ സ്വാഗത സംഘം രൂപീകരണയോഗം 11 ന് ഉച്ചകഴിഞ്ഞ് 3 ന് തൃശൂര്‍ കേരള കോണ്‍ഗ്രസ് ഓഫീസ് ഹാളില്‍ കൂടുന്നതാണെന്ന് കര്‍ഷകയൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് വര്‍ഗീസ് വെട്ടിയാങ്കല്‍ അറിയിച്ചു. കര്‍ഷകയൂണിയന്‍ സംസ്ഥാന ഭാരവാഹികളും പാര്‍ട്ടിയുടെയും കര്‍ഷകയൂണിയന്‍റെയും തൃശൂര്‍ ജില്ലാകമ്മറ്റിയംഗങ്ങളും സമീപ ജില്ലകളിലെ ജില്ലാ പ്രസിഡന്‍റുമാരും യോഗത്തില്‍ പങ്കെടുക്കും. കേരളസര്‍ക്കാര്‍ മുന്‍ ചീഫ് കേരളകോണ്‍ഗ്രസ് ഡപ്യൂട്ടി ചെയര്‍മാനുമായ തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്‍റ് സി.വി കുര്യാക്കോസ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് ചെയര്‍മാന്‍ എം.പി പോളി മുഖ്യപ്രഭാഷണം നടത്തും. കര്‍ഷകയൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് വര്‍ഗീസ് വെട്ടിയാങ്കല്‍ സമരപരിപാടികള്‍ അറിയിക്കും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിമാരായ ജോയി ഗോപുരാന്‍, മിനി മോഹന്‍ദാസ് തുടങ്ങിയവര്‍ പ്രസംഗിക്കും.
വര്‍ഗീസ് വെട്ടിയാങ്കല്‍ 9447875844