പട്ടികവര്‍ഗ കോളനികളില്‍കുടിവെള്ളം എത്തിക്കാന്‍ ഇ-ദര്‍ഘാസ് ക്ഷണിച്ചു
അടിമാലി ട്രൈബല്‍ ഡെവല്പ്പമെന്റ് ഓഫീസിന്റെ പരിധിയില്‍ വരുന്ന കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 1 ാം വാര്‍ഡില്‍പ്പെട്ട മാങ്ങാപ്പാറകുടി പട്ടികവര്‍ഗ കോളനിയിലെ ഗുണഭോക്താക്കള്‍ക്ക് 5 കി.മീ ദൂരത്തുള്ള ചോലയില്‍ നിന്നും കുടിവെള്ളം എത്തിക്കാനും കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 2 ാം വാര്‍ഡില്‍പ്പെട്ട മുളങ്ങാമുട്ടി പട്ടികവര്‍ഗ കോളനികയിലെ ഗുണഭോക്താക്കള്‍ക്ക് കുടിവെള്ളം ശേഖരിക്കാനും ഹോസും വാട്ടര്‍ടാങ്കും വാങ്ങി നല്‍കാന്‍ ഓണ്‍ലൈനായി ദര്‍ഘാസുകള്‍ ക്ഷണിച്ചു.
ദര്‍ഘാസ് പ്രമാണങ്ങളും ദര്‍ഘാസ് ഷെഡ്യൂളുകളും www.etenders.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. ദര്‍ഘാസിനൊപ്പം സമര്‍പ്പിക്കാനുള്ള നിരതദ്രവ്യം, ദര്‍ഘാസ് പ്രമാണവില എന്നിവ ഓണ്‍ലൈനായി ടെണ്ടറിനൊപ്പം സമര്‍പ്പിക്കണം. എല്ലാ ടെണ്ടര്‍ പ്രമാണങ്ങളും www.etenders.kerala.gov.in വെബ്‌സൈറ്റില്‍ കാണിച്ചിരിക്കുന്ന ഓണ്‍ലൈന്‍ കവറുകളില്‍ ഓണ്‍ലൈനായി മാത്രമാണ് സമര്‍പ്പിക്കേണ്ടത്. നേരിട്ടോ തപാല്‍ മാര്‍ഗമോ ലഭിക്കുന്ന ദര്‍ഘാസുകള്‍ സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04864224399