കൊടും കുറ്റവാളിയായിരുന്നെങ്കിലും വീരപ്പന്‍ പലരുടേയും ആരാധനാ കഥാപാത്രമായിരുന്നുകൊമ്പന്‍ മീശയും ശരീര പ്രകൃതിയുമൊക്കെയാണ്, വീരപ്പനോടുള്ള ആരാധനയുടെ കാരണംഇടുക്കിയിലും ഒരു വീരപ്പനുണ്ട്. ഒറ്റ നോട്ടത്തില്‍ വീരപ്പന്‍ എന്ന് തോന്നിക്കുന്ന നെടുങ്കണ്ടം മാന്‍കുത്തിമേട് സ്വദേശി സെല്‍വം


കൊടും കുറ്റവാളിയായിരുന്നെങ്കിലും വീരപ്പന്‍ പലരുടേയും ആരാധനാ കഥാപാത്രമായിരുന്നു
കൊമ്പന്‍ മീശയും ശരീര പ്രകൃതിയുമൊക്കെയാണ്, വീരപ്പനോടുള്ള ആരാധനയുടെ കാരണം
ഇടുക്കിയിലും ഒരു വീരപ്പനുണ്ട്. ഒറ്റ നോട്ടത്തില്‍ വീരപ്പന്‍ എന്ന് തോന്നിക്കുന്ന നെടുങ്കണ്ടം മാന്‍കുത്തിമേട് സ്വദേശി സെല്‍വം.
വീരപ്പനെ പോലെ തന്നെ സെല്‍വത്തിനും കാടിനെ അടുത്തറിയാം. മാന്‍കുത്തി മേട്ടിലെ, കേരളാ- തമിഴ്‌നാട് അതിര്‍ത്തി വന മേഖല കുട്ടിക്കാലം മുതല്‍ ഹൃദസ്ഥ്യമാണ്. വര്‍ഷങ്ങളോളം കാടിനെ അടക്കി വാണ വീരപ്പന്റെ വീരസാഹസീക കഥകളാണ് ആരാധനയിലേയ്ക്ക് നയിച്ചത്. കഴിഞ്ഞ ഏഴ് വര്‍ഷമായി, മീശ പരിപാലിയ്ക്കുന്നുണ്ട്. കാഴ്ചയിലുള്ള സാമ്യം മൂലം, വീരപ്പനെന്ന് തന്നെയാണ് നാട്ടുകാര്‍ വിളിക്കുന്നത്
കാടിനെ ജീവിതത്തിന്റെ ഭാഗമായാണ് സെല്‍വം കാണുന്നത്. വീരപ്പനെന്ന വിളിപ്പേരുണ്ടെങ്കിലും ജീവിതത്തില്‍, വീരപ്പനെ പകര്‍ത്താന്‍ ശ്രമിച്ചിട്ടില്ല. കൃഷിയും കൂലി വേലയുമാണ് ഉപജീവന മാര്‍ഗം