ഇടുക്കി ജില്ലാ ആസ്ഥാനത്ത് ത്രിതല പഞ്ചായത്തുകൾ നടപ്പാക്കുന്ന പദ്ധതികളുടെ നിര്‍മാണോദ്ഘാടനം മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആദരവാക്കി മാറ്റി ജനപ്രതിനിധികള്‍


ഇടുക്കി ജില്ലാ ആസ്ഥാനത്ത് ത്രിതല പഞ്ചായത്തുകൾ നടപ്പാക്കുന്ന പദ്ധതികളുടെ നിര്‍മാണോദ്ഘാടനം മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആദരവാക്കി മാറ്റി ജനപ്രതിനിധികള്‍. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടുക്കി ജില്ലാ പഞ്ചായത്തും വാഴത്തോപ്പ് ഗ്രാമപഞ്ചായത്തും ചേര്‍ന്ന് ജില്ലാ ആസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതികളുടെ ഉത്ഘാടനം മുതിർന്ന പൗരൻമാർ നിർവ്വഹിച്ചു.
ഇടുക്കി ജില്ലാ പഞ്ചായത്ത് പൈനാവ് ഡിവിഷനിലും, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലും ഉള്‍പ്പെടുന്ന ചേലക്കല്‍പടി പ്രദേശത്ത് 10 ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന കാക്കനാട്ടുപടി കലുങ്കിന്റെ നിര്‍മ്മാണോദ്ഘാടനവും, ജില്ലാപഞ്ചായത്ത് പദ്ധതിയിലെ 10 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് പദ്ധതിയിലെ 18 ലക്ഷം രൂപയും ഉള്‍പ്പെടെ 28 ലക്ഷം രൂപ ഉപയോഗിച്ച് ചെയ്യുന്ന ചേലക്കല്‍പടി മുതലുള്ള ടാറിംഗ് ജോലികളുടെ ഉദ്ഘാടനവുമാണ് മുതിർന്ന പൗരൻമാരോടുള്ള ആദരവായി മാറ്റിയത്.കലുങ്കിന്റെ നിർമ്മാണോ ത്ഘാടനം പ്രദേശത്തെ മുതിർന്ന വയോധിക മാതാംപറമ്പില്‍ തങ്കമ്മ രാഘവനും , ടാറിംഗ് ജോലികളുടെ ഉത്ഘാടനം മുതിർന്ന പൗരനും കുടിയേറ്റ കർഷകനുമായ ആഗസ്തി ചേലക്കലുമാണ് നിര്‍വഹിച്ചത്.
ഗ്രാമപഞ്ചായത്ത് അംഗം രാജു ജോസഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ. ജി സത്യന്‍ മുഖ്യപ്രഭാഷണം നടത്തി.പ്രദേശത്തെ മുതിര്‍ന്ന വ്യക്തികളെ ചടങ്ങില്‍ ആദരിച്ചു. അവികസിത മേഖലയായ പെരിങ്കാല, മണിയാറന്‍കുടി പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ജില്ലാ ആസ്ഥാനത്തേക്കും ചെറുതോണി മേഖലയിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുന്ന ഈ പ്രദേശത്തെ ആദ്യകാല റോഡുകളില്‍ ഒന്നാണ് ചേലക്കല്‍പ്പടി മുക്കണ്ണന്‍കുടി റോഡ്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആനന്ദ് ജെ, മുന്‍ പഞ്ചായത്ത് അംഗം അമ്മിണി ജോസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.