Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ബഡ്ജറ്റ് ഇടുക്കിയെ അവഗണിച്ചെന്ന് BDJS






ആസന്നമായ നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമം മാത്രമാണ് സംസ്ഥാന ബഡ്ജറ്റെന്ന് BDJS ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി. ഇടുക്കിയുടെ  പ്രത്യേകിച്ച്
മലയോര മേഖലയുടെ അടിസ്ഥാന ജനകീയ പ്രശ്നങ്ങളില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോടിയിരിക്കുകയാണ്.ഇടുക്കിയുടെ അനന്തമായ വിനോദ സഞ്ചാര സാധ്യതകള്‍ ജനോപകാരപ്രഥമായി വിനിയോഗിക്കുവാനുള്ള പദ്ധതികളോ പ്രഖ്യാപനങ്ങളോ ബഡ്ജറ്റിലില്ല. കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് കര്‍ഷക സമൂഹത്തെ ചേര്‍ത്ത് പിടിക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ആരോഗ്യ വിദ്യാഭ്യാസ മേഖലകളേയും ആദിവാസി ജനവിഭാഗങ്ങളേയും ബഡ്ജറ്റില്‍ പാടേ അവഗണിച്ചിരിക്കുകയാണ്.ഇടുക്കി നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിനോ ശുദ്ധജല ക്ഷാമത്തിന് പരിഹാര നിര്‍ദ്ദേശങ്ങളോ ബഡ്ജറ്റില്‍ ഇല്ലെന്നുള്ളത് നിരാശാജനകമാണ്. 12000 കോടി രൂപയുടെ ഇടുക്കി പാക്കേജ് പോലെ മറ്റൊരു തട്ടിപ്പാണ് ധനകാര്യ മന്ത്രി ഇന്ന് അവതരിപ്പിച്ച ബഡ്ജറ്റെന്ന് BDJS മണ്ഡലം കമ്മിറ്റി  കുറ്റപ്പെടുത്തി.
നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അദ്ധ്യക്ഷനായിരുന്നു.ജില്ലാ പ്രസിഡന്റ് അഡ്വ : പ്രതീഷ് പ്രഭ , സംസ്ഥാന സമിതി അംഗങ്ങളായ മനേഷ് കുടിക്കയത്ത് , പാര്‍ത്ഥേശന്‍ ശശികുമാര്‍ , നേതാക്കളായ
ബിനീഷ് K P , സന്തോഷ്  തോപ്പില്‍ , സന്ദീപ് E U , ജോബി വാഴാട്ട് , അഭിലാഷ് കാലാച്ചിറ , സിന്ധു K S , സുബീഷ് M B എന്നിവര്‍ സംസാരിച്ചു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!