THE END!!!!! ഇന്ത്യൻ ബോക്സ് ഓഫീസിൽ അവഞ്ചേഴ്‌സ് എൻഡ് ഗെയ്മിനെ വീഴ്ത്തി സ്‌പൈഡർമാൻ

മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിന് ലോകമെമ്പാടും ആരാധകരുണ്ട്. മാർവെലിന്റെതായി പുറത്തിറങ്ങുന്ന ഓരോ സിനിമകൾക്കും വലിയ വരവേൽപ്പാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ അത്തരത്തിൽ ഒരു മാർവെൽ ചിത്രമാണ് ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്രവിജയവുമായി ഒന്നാമത് എത്തിയിരിക്കുന്നത്. മാർവെൽ ചിത്രം സ്‌പൈഡർമാൻ ഇന്ത്യൻ ബോക്സ് ഓഫീസിൽ മറ്റൊരു മാർവെൽ സിനിമയെ പരാജയപ്പെടുത്തിയിരിക്കുകയാണ്.
11 ദിവസം കൊണ്ട് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 480 കോടിയാണ് സ്‌പൈഡർമാൻ നേടിയിരിക്കുന്നത്. ഇതോടെ ഇത്രയും നാൾ അവഞ്ചേഴ്‌സ് എൻഡ് ഗെയിം കയ്യടി വച്ചിരുന്ന ഒന്നാം സ്ഥാനത്തെ സ്‌പൈഡർമാൻ സ്വന്തമാക്കി. 465 കോടി ആയിരുന്നു എൻഡ് ഗെയ്മിൻ്റെ നേട്ടം. നേരത്തെ പുറത്തിറങ്ങി മൂന്ന് ദിവസത്തിനുള്ളിൽ തന്നെ നോളൻ ചിത്രം ഒഡീസിയുടെ കളക്ഷനെ സ്‌പൈഡർമാൻ മറികടന്നിരുന്നു. സ്പൈഡർമാന്റെ 73 കോടി ഓപണിംഗ് ഒരു ഹോളിവുഡ് ചിത്രം ഇന്ത്യയില്‍ നേടിയ എക്കാലത്തെയും വലിയ ഓപണിംഗ് ആയിരുന്നു.ഞായറാഴ്ച കൂടിയായ നാലാം ദിനമായ ഇന്ന് വന്‍ ഒക്കുപൻസി ചിത്രത്തിന് ലഭിക്കുന്നത്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയില്‍ നിലവില്‍ മണിക്കൂറില്‍ 60,000 ടിക്കറ്റിന് മുകളിലാണ് ചിത്രം വിറ്റുകൊണ്ടിരിക്കുന്നത്.
ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമകളുടെ റെക്കോര്‍ഡും സ്‌പൈഡര്‍മാന്‍ ചിത്രം പിന്നിലാക്കിയിട്ടുണ്ട്. 67.19 കോടി ആദ്യ ദിവസം നേടിയ ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍, ധുരന്ധര്‍, തുടങ്ങിയ വമ്പന്‍ സിനിമകളെയാണ് സ്‌പൈഡര്‍മാന്‍ പിന്നിലാക്കിയത്. 2021ൽ പുറത്തിറങ്ങിയ സ്പൈഡർമാൻ: നോ വേ ഹോം സിനിമയുടെ തുടര്‍ച്ചയായാണ് ബ്രാൻഡ് ന്യൂ ഡേ എത്തുന്നത്. സ്ട്രെയിഞ്ചർ തിങ്സ് താരം സാഡി സിങ്കും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ ആണ് സംവിധാനം.









































































































































