ഭക്ഷ്യവിഷബാധ തടയാന്‍ വിചിത്ര നിര്‍ദ്ദേശവുമായി ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍


തിരുവനന്തപുരം: ഭക്ഷ്യവിഷബാധ തടയാന്‍ വിചിത്ര നിര്‍ദ്ദേശവുമായി ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍.ഹോട്ടലുകളില്‍ നിന്ന് ഷവര്‍മ പോലുള്ള ഭക്ഷണ സാധനങ്ങള്‍ പാഴ്സല്‍ കൊടുക്കുന്നത് നിര്‍ത്തണം. ഹോട്ടലില്‍ വച്ച് തന്നെ ഭക്ഷണം കഴിക്കുന്നത് നിര്‍ബന്ധമാക്കണമെന്നും ജി ആര്‍ അനില്‍ തിരുവനന്തപുരത്ത് പറഞ്ഞു. നിയമനടപടികള്‍ വൈകുന്നത് ഭക്ഷ്യവിഷബാധ ആവര്‍ത്തിക്കാനിടയാക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട് ഭക്ഷ്യവിഷബാധ മരണത്തിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പരിശോധനകള്‍ നടക്കുകയാണ്. സംസ്ഥാനത്ത് ഒരാഴ്ചക്കിടെ രണ്ട് ഭക്ഷ്യവിഷബാധ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം രണ്ടിനാണ് ഭക്ഷ്യവിഷബാധയേറ്റ കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്‌സ് രശ്മി രാജ് മരിച്ചത്. കാസര്‍കോട് പെരുമ്ബള ബേനൂരിലെ അഞ്ജുശ്രീ പാര്‍വ്വതി എന്ന 19 വയസുകാരി ഇന്നലെയാണ് മരിച്ചത്. കാസര്‍കോട് അടുക്കത്ത്ബയലിലെ അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ച കുട്ടിയാണ് മരിച്ചത്. മുപ്പത്തിയൊന്നാം തിയതിയാണ് ഹോട്ടലില്‍ നിന്ന് ചിക്കന്‍ മന്തി ചിക്കന്‍ 65, മയോണൈസ് സാലഡ് എന്നിവ വാങ്ങിയത്. പിറ്റേന്ന് ദേഹാസ്വസ്ത്യം ഉണ്ടായതിനെ തുടര്‍ന്ന് അഞ്ജുശ്രിയെ ദേളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടി ആറാം തിയതി രാവിലെ കുഴഞ്ഞ വീഴുകതും ഇന്നലെ രാവിലെയോടെ മരിക്കുകയുമായിരുന്നു.