പ്രധാന വാര്‍ത്തകള്‍
കേരളം നിയന്ത്രണങ്ങളിലേക്ക്; നൈറ്റ് കർഫ്യൂ പരിഗണനയിൽ
സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിരെ കുറിച്ച് ആലോചിക്കാന്‍ ഇന്ന് വീണ്ടും ഉന്നതതല യോഗം ചേരും. വൈകീട്ട് 3.30 നാണ് യോഗം ചേരുക. സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. വര്‍ക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കും. പൊതു ഇടങ്ങളില്‍ തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. നൈറ്റ് കര്‍ഫ്യൂവും പരിഗണനയിലുണ്ട്.