പ്രധാന വാര്‍ത്തകള്‍
മുൻ ഇറ്റാലിയൻ ഫുട്ബോൾ താരം ജിയാൻലൂക്ക വിയാലി അന്തരിച്ചു
ലണ്ടൻ: മുൻ ഇറ്റാലിയൻ ഫുട്ബോൾ താരം ജിയാൻലൂക്ക വിയാലി (58) അന്തരിച്ചു. ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. അഞ്ച് വർഷമായി അർബുദ ബാധിതനായിരുന്നു അദ്ദേഹം. ഇംഗ്ലീഷ് ക്ലബ്ബായ ചെൽസിയുടെ കളിക്കാരനും മാനേജറുമായി പ്രസിദ്ധി നേടി. 1996 ൽ യുവന്‍റസ് അംഗമായിരിക്കെ ചാമ്പ്യൻസ് ലീഗ് കിരീടവും നേടി.
ഇറ്റലിക്കായി 59 മത്സരങ്ങൾ കളിച്ച വിയാലി 16 ഗോളുകൾ നേടി. 1986, 1990 ലോകകപ്പുകളിൽ ഇറ്റലിയുടെ ടീമിൽ അംഗമായിരുന്നു. തന്‍റെ സഹതാരവും ഉറ്റസുഹൃത്തുമായ റോബർട്ടോ മാൻസിനി ഇറ്റാലിയൻ ടീമിന്‍റെ പരിശീലകനായതിനു ശേഷം ജിയാൻലൂക്കയും സ്റ്റാഫ് അംഗമായി. 2017ലാണ് അദ്ദേഹത്തിനു അർബുദം സ്ഥിരീകരിച്ചത്.