ഇൻവെസ്റ്റ് മെൻറ് ട്രസ്റ്റ് ഓഫ് ഇന്ത്യയും പുതിയ ശാഖ കട്ടപ്പനയിൽ പ്രവർത്തനം ആരംഭിച്ചു.നഗരസഭ ചെയർ പേഴ്സൺ ഷൈനി സണ്ണി ചെറിയാൻ സ്ഥാപനത്തിന്റ് ഉദ്ഘാടനം നിർവ്വഹിച്ചു
ഇൻവെസ്റ്റ് മെൻറ് ട്രസ്റ്റ് ഓഫ് ഇന്ത്യയും പുതിയ ശാഖ കട്ടപ്പനയിൽ പ്രവർത്തനം ആരംഭിച്ചു.
നഗരസഭ ചെയർ പേഴ്സൺ ഷൈനി സണ്ണി ചെറിയാൻ സ്ഥാപനത്തിന്റ് ഉദ്ഘാടനം നിർവ്വഹിച്ചു.കുറഞ്ഞ പലിശ നിരക്കിൽ വാഹന വായ്പകൾ, മ്യൂച്ചൽ ഫണ്ട് ഇൻവെസ്റ്റ്മെന്റ്, വിദ്യാഭ്യാസ, ചെറുകിട സംരംഭങ്ങൾക്കുള്ള വായ്പകൾ തുടങ്ങിയവയാണ് സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾ. സ്ഥാപനത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ നിർവഹിച്ചു.കട്ടപ്പന ടൗൺ ഹാളിന് സമീപം മെത്രാൻ പറമ്പിൽ ബിൽഡിങ്ങിലാണ് സ്ഥാപനം പ്രവർത്തനമാരംഭിച്ചത്.കുറഞ്ഞ പലിശ നിരക്കിൽ വാഹന വായ്പകളാണ് സ്ഥാപനത്തിൽ ലഭ്യമാകുന്ന പ്രധാന സേവനം. കൂടാതെ മ്യൂച്ചൽ ഫണ്ട് ഇൻവെസ്റ്റ്മെന്റ്, വിദ്യാഭ്യാസ, ചെറുകിട സംരംഭങ്ങൾക്കുള്ള വായ്പകൾ തുടങ്ങി നിരവധി സേവനങ്ങളും സ്ഥാപനത്തിൽ ലഭ്യമാകുന്നുണ്ട്.വാർഡ് കൗൺസിലർ ഷാജി കൂത്തോടിയിൽ, കെ.എസ്.യു.വി.ഡി.ബി.എ താലൂക്ക് പ്രസിഡണ്ട് എ എൽ സതീശൻ, താലൂക്ക് സെക്രട്ടറി ഷാജി ദേവസ്യ എന്നിവർ ഭദ്ര ദീപം തെളിയിച്ചു.കേരളത്തിൽ 14 ബ്രാഞ്ചുകൾ ആണ് നിലവിൽ പ്രവർത്തിക്കുന്നത്. വർഷങ്ങളായി ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കുവാൻ കമ്പനിക്ക് സാധിച്ചു എന്നും ബിസിനസ് ഹെഡ് നിതിൻ ജോസ് പറഞ്ഞു.അനൂപ് ചന്ദ്രൻ, എസ് രാജേഷ്, പി കെ രൂപേഷ്, എ എം അനുദീപ്, ബിനു മാമ്പ്ര, അഭിലാഷ് മാത്യു തുടങ്ങി നിരവധി ആളുകൾ പരിപാടിയുടെ ഭാഗമായി.