പ്രധാന വാര്‍ത്തകള്‍
JPM കോളേജ് Nss ക്യാമ്പ് തണൽ 2022 ന് തുടക്കമായി

ജെ പി എം ആർട്സ് ആൻഡ് സയൻസ് കോളേജ് സപ്തദിന ക്യാമ്പ് തണൽ 2022 ന് ജോൺ പോൾ B. Ed കോളേജിൽ തുടക്കമായി. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. പ്രിൻസ് തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോവിൽമല രാജാവ് രാമൻ രാജമന്നാൻ മുഖ്യതിഥി ആയിരുന്നു.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ക്യാമ്പിൽ സന്ദർശനം നടത്തി.
ലഹരിക്കെതിരെ ഇന്നത്തെ യുവതലമുറ പോരാടേണ്ടത്തിന്റെ പ്രാധാന്യത്തെകുറിച്ച് അദ്ദേഹം വിദ്യാർത്ഥികളോട് സംസാരിച്ചു.
NSS പ്രോഗ്രാം ഓഫീസർമാരായ ടിജി ടോം, അഖില ട്രീസ സിറിയക്, അഖിൽകുമാർ എം, ടിബിൻ തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഏഴു ദിനങ്ങളിലായി നടക്കുന്ന ക്യാമ്പ് ജനുവരി 1 ന് സമാപിക്കും