പ്രധാന വാര്‍ത്തകള്‍
ബഫര്‍സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് കര്‍ഷക കോണ്‍ഗ്രസ് ശാന്തന്‍പാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മതികെട്ടാന്‍ചോല ഫോറസ്റ്റ് ഓഫിസിനു മുന്‍പില്‍ ധര്‍ണ്ണാ സമരം നടത്തി


രാജാക്കാട് : ബഫര്‍സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് കര്‍ഷക കോണ്‍ഗ്രസ് ശാന്തന്‍പാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മതികെട്ടാന്‍ചോല ഫോറസ്റ്റ് ഓഫിസിനു മുന്‍പില്‍ ധര്‍ണ്ണാ സമരം നടത്തി.കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജു വാക്കോട്ടില്‍ ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്തു പരിസ്ഥിതി ലോല മേഖല നിശ്ചയിച്ച ഉപഗ്രഹ സര്‍വേ വിശകലനം ചെയ്ത് അവ്യക്തത പരിഹരിക്കുക,ബഫര്‍ സോണ്‍ പരിധി പൂജ്യമാക്കി പരിമിതപ്പെടുത്തുക ,ജനവാസ മേഖലയെ ബഫര്‍ സോണ്‍ പരിധിയില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കുക,ഉപഗ്രചാനല്‍ സര്‍വ്വേ ഒഴിവാക്കി ലാന്‍ഡ് സര്‍വേ നടപ്പിലാക്കുക,വന്യമൃഗ ശല്യങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ധര്‍ണ്ണ നടത്തിയത്.ജോസ് മുളങ്ങാശ്ശേരിയില്‍,മഹേന്ദ്രന്‍ പേത്തൊട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി