പ്രധാന വാര്‍ത്തകള്‍
കേരളാ കോണ്‍ഗ്രസ് ജില്ലാ യോഗം 6-ന്


ചെറുതോണി: യു.ഡി.എഫ് ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ ഡീന്‍ കുര്യാക്കോസ് എം.പി. നയിക്കുന്ന സമരയാത്രാ വിജയത്തിനായും കേരളാ കോണ്‍ഗ്രസ് സംഘടനാ കാര്യങ്ങള്‍ക്കായും കേരളാ കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം ജനുവരി ആറിന് രാവിലെ 11-ന് ചെറുതോണി പാര്‍ട്ടി ഓഫീസില്‍ കൂടുന്നതാണെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി വി.എ. ഉലഹന്നാന്‍ അറിയിച്ചു. ജില്ലാ പ്രസിഡന്‍റ് പ്രൊഫ. എം.ജെ.ജേക്കബ് അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി ചെയര്‍മാന്‍ കെ.ഫ്രാന്‍സിസ് ജോര്‍ജ്ജ്, വൈസ് ചെയര്‍മാന്‍ മാത്യു സ്റ്റീഫന്‍, വനിതാകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് പ്രൊഫ. ഷീല സ്റ്റീഫന്‍, കര്‍ഷക യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് വര്‍ഗീസ് വെട്ടിയാങ്കല്‍, സംസ്ഥാന ഉന്നതാധികാര സമിതിയംഗങ്ങള്‍, സംസ്ഥാന ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വി.എ. ഉലഹന്നാന്‍
ജില്ലാ ജനറല്‍ സെക്രട്ടറി
ഫോണ്‍: 8281808260